Thursday, 17 April 2014

ചില സ്വതന്ത്ര ചിന്തകള്‍

Posted by prasanth  |  No comments

സാമൂഹ്യ പ്രവര്‍ത്തനം എന്ന പേരില്‍ എന്ത് കൊള്ളരുതായ്മയും ചെയ്യാം എന്ന അവസ്ഥയായിരിക്കുന്നു നമ്മുടെ നാട്ടില്‍. സഹായത്തിന്‍റെ മറവില്‍ ആദ്യം ആള്‍ദൈവങ്ങളായിരുന്നു ഭരിച്ചിരുന്നത് ഇപ്പോഴിതാ ഒരു പകല്‍മാന്യന്‍. പക്ഷെ അദ്ധേഹത്തിന് ആത്മീയതയുടെ കൂട്ടില്ല എന്ന് മാത്രം.
ലളിത ജീവിതം നയിച്ച്‌ മറ്റുള്ളവര്‍ക്ക് മാതൃകയാവാന്‍ കിടന്നു കഷ്ടപെടുന്ന കാഴ്ചകള്‍ കണ്ടിട്ട് കുറച്ചായി ചിരിയടക്കാന്‍ ഈയുള്ളവന്‍ പാടുപെടുന്നു.
പക്ഷെ ഈ ലളിത ജീവിതത്തിനിടയിലും സുഗഭോഗങ്ങള്‍ അനുഭവിക്കാന്‍ വെമ്പല്‍ കൊള്ളുന്ന മനസ് ആര്‍ക്കും തിരിച്ചറിയാവുന്നതേയുള്ളൂ. അതില്‍ ചിലതാണ് സെലിബ്രിറ്റികളുമായുള്ള ബന്ധങ്ങള്‍. സ്വന്തം കച്ചവടം കൊഴുപ്പിക്കാന്‍ അവരെ കൂട്ടുപിടിക്കുന്ന കച്ചവട തന്ത്രങ്ങള്‍ ആളുകള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. പക്ഷെ ഇവര്‍ക്കെതിരെ ശബ്ദിക്കാന്‍ എല്ലാവര്‍ക്കും ഭയമാണ്. ഇവിടുത്തെ ഭരണകൂടവും നീതിന്യായ വ്യവസ്ഥയും മൊത്തം അവര്‍ക്കനുകൂലമാണ് എന്നതുതന്നെയാണ് കാരണം. വെറുമൊരു ഇന്‍റര്‍വ്യൂ പ്രസിദ്ധീകരിച്ച പുസ്തകഭീമന്മാര്‍ക്കെതിരെയും ചാനലുകള്‍ക്കെതിരെയും ഇപ്പോഴുണ്ടായ നിയമനടപടികളും ആക്രമണങ്ങളും കണ്ടു പേടിച്ച് മിണ്ടാതിരിക്കുന്ന പൊതുജനങ്ങള്‍ ഈ നശിച്ച വ്യവസ്ഥിതിയോട് കലഹിച്ചു തുടങ്ങിയതിന്‍റെ ലക്ഷണങ്ങളാണ് സ്വത്തുവിവരങ്ങള്‍ വെളിപെടുത്തണം എന്നാവശ്യപ്പെട്ട് ശ്രീ ബോബി ചെമ്മണ്ണൂരിനെതിരെ ഉയര്‍ന്നു വന്ന പരാതി. ഇന്‍കം ടാക്സുക്കാരൊക്കെ ഇപ്പോള്‍ സിനിമാ താരങ്ങളുടെ പിന്നാലെയല്ലേ അവര്‍ക്കെവിടെ സ്വര്‍ണ ഖനികളുടെയും ആത്മീയതയുടെയും പിറകെ പോകാന്‍ സമയം.
പക്ഷെ ചില ചാനലുകള്‍ ഇപ്പോള്‍ ആള്‍ദൈവങ്ങളുടെ പിറകെ പോകാന്‍ തുടങ്ങിയിട്ടുണ്ട് അവരുടെ തട്ടിപ്പുകള്‍ പുറത്തു കൊണ്ടുവരുക എന്ന ലക്ഷ്യത്തോടെ പക്ഷെ അപ്പോഴും വലയില്‍ കുരുങ്ങുന്നത് അന്നന്നത്തെ ചിലവിന് മായങ്ങള്‍ കാട്ടി ജീവിക്കുന്ന പാവം തരികിട സ്വാമിമാരാണെന്ന് മാത്രം. കോടികളും ഭരണവും കയ്യിലുള്ള അമ്മമാരും അച്ഛന്‍മാരും അപ്പോഴും സേഫ്.
പക്ഷെ ഇതുകൊണ്ടൊന്നും തീരുന്നതല്ല വമ്പന്മാരുടെ ലീലാവിലാസങ്ങള്‍ അതങ്ങനെ തുടര്‍ന്നുകൊണ്ടിരിക്കും പലതിന്‍റെയും മറവില്‍. അഭിപ്രായ സ്വാതന്ത്രം ഇല്ലാത്ത നാടല്ലേ ഇപ്പോള്‍ പരാതി കൊടുത്തവന്‍ നാളെ ജീവിച്ചിരുന്നാല്‍ അയാളുടെ ഭാഗ്യം കൂടെ ഈ പോസ്റ്റെഴുതിയവനും

03:19 Share:
About Naveed Iqbal

Nulla sagittis convallis arcu. Sed sed nunc. Curabitur consequat. Quisque metus enim venenatis fermentum mollis. Duis vulputate elit in elit. Follow him on Google+.

0 comments:

Get updates in your email box
Complete the form below, and we'll send you the best coupons.

Deliver via FeedBurner

Text Widget

Recent News

About Us

Power of the Voice in Public Speaking
Proudly Powered by Blogger.
back to top