അറുപത് മാസം തരൂ മാറ്റം എന്താണെന്നു കാട്ടി തരാം ; നരേന്ദ്ര മോഡി
അറുപത് മാസം തനിക്ക് തന്നാല്‍ അറുപത് വര്‍ഷം കേന്ദ്രം ഭരിച്ച് ഉറങ്ങുകയായിരുന്ന കോണ്‍ഗ്രസിന് കഴിയാതെ പോയ പലതും ചെയ്തു കാട്ടിത്തരാമെന്നു ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോഡി . കന്യാകുമാരിയില്‍ ബി.ജെ.പി. സ്ഥാനാര്‍ത്ഥി പൊന്‍ രാധാകൃഷ്ണന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ അറുപത് വര്‍ഷക്കാലം കോണ്‍ഗ്രസ് നിങ്ങളെ പറ്റിച്ചു. വരുംകാലം ശോഭനമാക്കാന്‍ വോട്ടര്‍മാര്‍ക്ക് കിട്ടുന്ന അവസരമാണിതെന്നും ഇത് വേണ്ട വിധം വിനിയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ നിരീക്ഷകർ പറയുന്നതുപോലെ ഇവിടെ തരംഗമല്ല മറിച്ചു സുനാമിയാണ് ഉള്ളത് .
ഈ തിരഞ്ഞെടുപ്പ് രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും തമ്മിലുള്ള മത്സരമല്ല. മറിച്ച് ജനങ്ങള്‍ നടത്തുന്ന പോരാട്ടമാണ് .
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ തന്നെ ഇവിടെ ഫലവും പ്രഖ്യാപിക്കപ്പെട്ടുകഴിഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടി അവരുടെ പ്രവൃത്തികളുടെ ഫലം അനുഭവിക്കുകതന്നെ ചെയ്യും. അവര്‍ ചെയ്തുകൂട്ടിയ തെറ്റുകളില്‍നിന്ന് അവര്‍ക്ക് രക്ഷപ്പെടാനാകില്ല. കേന്ദ്ര സര്‍ക്കാര്‍ ഈ കന്യാകുമാരിക്ക് വേണ്ടി എന്താണ് ചെയ്തതെന്നും അദ്ദേഹം ചോദിച്ചു.
09:24
Share:





